HIGHLIGHTS : Accused sentenced to 6 months in prison for possession of cannabis
പാലക്കാട്: കഞ്ചാവ് കൈവശംവ ച്ച കേസിലെ പ്രതിക്ക് ആറുമാസം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം ഏറനാട് ഓമന്നൂര്‍ പനച്ചിക്കല്‍ വീട്ടില്‍ മുസാക്കു ട്ടി (42)യെയാണ് പാലക്കാട് സെക്കന്‍ഡ് അഡീഷണല്‍ ജഡ്ജി ഡി സുധീര്‍ ഡേവിഡ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെ ങ്കില്‍ മൂന്നുമാസം അധികതട വ് അനുഭവിക്കണം.
ഗോപാലപുരം പഴയ വാ ണിജ്യനികുതി ചെക്‌പോസ്റ്റിന് മുന്‍വശം ചിറ്റൂര്‍ എക്‌സൈസ് നടത്തിയ വാഹനപരിശോധ നയ്ക്കിടെയാണ് പൊള്ളാച്ചി യില്‍നിന്ന് പാലക്കാട്ടേക്കുവ ന്ന ബസ്സില്‍ യാത്രചെയ്തിരുന്ന പ്രതിയുടെ ബാഗില്‍ ഒളിപ്പിച്ച 1.850 ഉണക്കകഞ്ചാവ് കണ്ടെടു ത്തത്.
ചിറ്റൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഗോപാലകൃ ഷ്ണനാചാരിയാണ് കേസെടു ത്തത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് സുനില്‍ കുമാരപിള്ള അന്വേഷിച്ച് കുറ്റ പത്രം സമര്‍പ്പിച്ചു. പ്രോസിക്യൂ ഷനുവേണ്ടി എന്‍ഡിപിഎസ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ശ്രീ നാഥ് വേണു ഹാജരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു