
വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തില്‍ വിദ്യാര്‍ത്ഥികളുടെ ശക്തിയും സാധ്യതകളും ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കേരള ടൂറിസം ക്ലബിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനത്തില്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ മാസ്സ് ക്ലീന്‍അപ്പ് ഡ്രൈവ് സംഘടിപ്പിച്ചു.
‘എന്റെ കേരളം സുന്ദര കേരളം’ പദ്ധതിയുടെ ഭാഗമായി കേരള പിറവി ദിനത്തില്‍ എല്ലാ ജില്ലകളിലും വിനോദ സഞ്ചാര വകുപ്പ്, ടൂറിസം ക്ലബിന്റെ സഹകരണത്തോടെ പ്രമുഖമായ ഒരു വിനോദസഞ്ചാര കേന്ദ്രം ശുചിയാക്കുന്നതിന്റെ ഭാഗമായാണിത്.
കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ ബീച്ചില്‍ നടന്ന സംസ്ഥാനതല ഉദ്ഘാടനം കെടിഐഎല്‍ ചെയര്‍മാനും ടൂറിസം ക്ലബ്ബ് സംസ്ഥാന കണ്‍വീനറുമായ എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു. ടൂറിസം ക്ലബ്ബ് ജില്ലാ കോഡിനേറ്റര്‍ സോനുരാജ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡിടിപിസി സെക്രട്ടറി ടി നിഖില്‍ ദാസ് സംസാരിച്ചു. ക്ലീനപ്പ് ഡ്രൈവില്‍ മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ബേപ്പൂര്‍ ഐടിഐ , എസ് എന്‍ ഇ എസ് കോളേജ്, ജെഡിടി ഇസ്ലാം ആര്‍ട്‌സ് കോളേജ്, മോറസ് ആര്‍ട്‌സ് കോളേജ് എന്നീ കോളേജുകളിലെ ടൂറിസം ക്ലബ് അംഗങ്ങള്‍ പങ്കാളികളായി. പരിപാടിയുടെ ഭാഗമായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



