
ആവശ്യമുള്ള ചേരുവകള്‍
ഓട്‌സ് -1 കപ്പ്
ചോളപ്പൊടി -1 കപ്പ്
ഉള്ളി -1/2 കപ്പ്
തക്കാളി -1/2 കപ്പ്
പച്ച മുളക് -3 എണ്ണം
കടുക് -1/2 ടീസ്പൂണ്‍
ചുവന്ന മുളക് -2 എണ്ണം
ഉഴുന്നു പരിപ്പ് -1 ടേബിള്‍ സ്പൂണ്‍
ബീന്‍സ് -1/2 കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത് -1/2 കപ്പ്
മഞ്ഞള്‍പ്പൊടി – 1/8 ടീസ്പൂണ്‍
മുളകുപൊടി – 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി-കാല്‍ ടീസ്പൂണ്‍
ഗരമസാല-കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടീസ്പൂണ്‍
തേങ്ങ ചിരകിയത് – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനില്‍ ചോളപ്പൊടി ഇട്ടു ചെറു തീയില്‍ വറക്കുക. ചൂടായി വരുമ്പോള്‍ ഓട്‌സ് കൂടി ചേര്‍ത്തു വറുത്തെടുക്കുക.
മസാലയ്ക്കായി ഒരു ഫ്രൈയിങ് പാനില്‍ എണ്ണയൊഴിച്ചു കടുകു പൊട്ടിച്ചശേഷം ഉഴുന്നു പരിപ്പും ചുവന്ന മുളകും കറിവേപ്പിലയും ചേര്‍ത്തു വറക്കുക. അതിലേക്ക് ഉള്ളിയും പച്ചമുളകും ചേര്‍ത്തു വഴറ്റി എടുക്കുക, ശേഷം തക്കാളി ചേര്‍ത്തു കൊടുക്കുക. തക്കാളി വഴറ്റി വരുമ്പോള്‍ മഞ്ഞള്‍പ്പൊടിയും മുളകുപൊടിയുംകുരുമുളക് പൊടി, ഗരമസാല എന്നിവ ചേര്‍ത്തിളക്കുക. ബീന്‍സും കാരറ്റും കാബേജും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി വേവിക്കുക. പാകം ചെയ്ത മസാല മാറ്റി വയ്ക്കുക.
മസാല നന്നായി തണുത്ത ശേഷം ചോളം ഓട്‌സ് മിക്‌സ് കുറച്ചു തേങ്ങ ചേര്‍ത്തു കൈ കൊണ്ട് ഒന്ന് പൊടിച്ചു കൊടുക്കുക. മസാല കൂടി ചേര്‍ത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്തു വെള്ളം തളിച്ചു പുട്ടിന്റെ മാവിന്റെ പരുവത്തില്‍
കുഴച്ചെടുക്കുക. 10 മിനിറ്റ് അടച്ചു വച്ച ശേഷം പുട്ട് കുറ്റിയില്‍ ഇട്ടു കൊടുത്തു ആവി കയറ്റി ഉണ്ടാക്കി എടുക്കാം.ചൂടോടെ കഴിക്കാം. ഇതിനൊപ്പം മറ്റ കറികളുടെയൊന്നും ആവശ്യമില്ല. വളരെ പോഷക ഗുണമുള്ള ഒരു വിഭവം കൂടിയാണിത്.




