ഇമ്രാന്‍ ഖാന്‍ പാകിസ്താന്‍ വിട്ട് ഇന്ത്യയിലേക്ക് പോകട്ടെയെന്ന് മറിയം നവാസ്

ഇമ്രാന്‍ ഖാന്‍ പാകിസ്താന്‍ വിട്ട് ഇന്ത്യയിലേക്ക് പോകട്ടെയെന്ന് പിഎംഎല്‍-എന്‍ നേതാവ് മറിയം നവാസ്. അടുത്ത കാലത്ത് ദേശീയ പ്രസംഗത്തില്‍ ഇന്ത്യയെയും ഇന്ത്യന്‍ ഭരണസംവിധാനത്തെയും പ്രശംസിച്ച് ഇമ്രാന്‍ നടത്തിയ പ്രസ്താവനയാണ് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ കൂടിയായ മറിയം നവാസിനെ ചൊടിപ്പിച്ചത്.

അത്രത്തോളം ഇഷ്ടമാണെങ്കില്‍ പാകിസ്താനിലെ ജീവിതം ഉപേക്ഷിച്ച് ഇമ്രാന്‍ ഖാന്‍ ഇന്ത്യയിലേക്ക് കുടിയേറണം. ‘ഇന്ത്യയിലെ 27 പ്രധാനമന്ത്രിമാര്‍ക്കെതിരെ അവിശ്വാസ പ്രമേയങ്ങള്‍ വന്നിട്ടുണ്ട്. വാജ്പേയ് ഒരു വോട്ടിന് പരാജയപ്പെട്ട് വീട്ടിലേക്കാണ് പോയത്. നിങ്ങളെപ്പോലെ രാജ്യത്തെയും ഭരണഘടനയെയും ബന്ദികളാക്കിയില്ല.’ – മറിയം കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഇമ്രാന്‍ സര്‍ക്കാരിനെതരായ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലി ചര്‍ച്ചയ്‌ക്കെടുക്കും മുമ്പ് ഇന്ന് അടിയന്തര മന്ത്രിസഭായോഗം വിളിച്ച് ഇമ്രാന്‍ ഖാന്‍, രാജ്യത്തെ അഭിസംബോധന ചെയ്യും. അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കും മുമ്പ് തലസ്ഥാനത്തെത്താന്‍ പാര്‍ട്ടി എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഇന്ന് ചേരും.

Share news
error: Content is protected !!
Scroll to Top