വിവാഹ തട്ടിപ്പ് ; സ്‌നേഹം തേടിയാണ് ആറുപേരെയും വിവാഹം കഴിച്ചതെന്ന് രേഷ്മ

HIGHLIGHTS : Marriage fraud; Reshma says she married all six men in search of love

cite

തിരുവനന്തപുരം : പത്തുപേരെ വിവാഹം കഴിച്ച് പറ്റിച്ച ശേഷം പതിനൊന്നാമനെ കല്യാണം കഴിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കുടുങ്ങിയ കാഞ്ഞിരമറ്റംകാരി രേഷ്മ അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് സിനിമകളെപ്പോലും വെല്ലുന്ന കഥകളെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ വിവാഹ തട്ടിപ്പുകാരി തിരുവനന്തപുരത്ത് പിടിയിലായത്. എറണാകുളം സ്വദേശിയായ 30കാരിയായ രേഷ്മയാണ് ഏഴാം കല്യാണത്തിന് തൊട്ടുമുമ്പ് പിടിയിലായത്. ആര്യനാട് പഞ്ചായത്തംഗമായ വരന് തോന്നിയ സംശയമാണ് രേഷ്മയെ കുടുക്കിയത്. വിവിധ ജില്ലകളിലായി ആറുപേരെയാണ് ഇതിനകം രേഷ്മ വിവാഹം കഴിച്ചതെന്നാണ് പൊലീസ് പറയുന്നത്.

എറണാകുളം സ്വദേശി രേഷ്മ മാട്രിമോണിയല്‍ ഗ്രൂപ്പ് വഴിയാണ് ആര്യനാട് സ്വദേശിയായ പഞ്ചായത്തംഗത്തെ പരിചയപ്പെടുന്നത്. വിവാഹാലോചനകള്‍ ക്ഷണിച്ചുളള യുവാവിന്റെ പരസ്യം കണ്ടാണ് ആദ്യ ഫോണ്‍കോളെത്തുന്നത്. ആദ്യം രേഷ്മയുടെ അമ്മയെന്ന് പറഞ്ഞ് സംസാരിച്ചു. പിന്നെ രേഷ്മയെനന് പരഞ്ഞ് യുവാവിനോട് സംസാരിച്ചു.

നേരിട്ട് കണ്ടപ്പോള്‍ യുവാവിനോട് രേഷ്മ പറഞ്ഞത് താന്‍ അനാഥയെന്ന്. തന്നെ ദത്തെടുത്താതാണെന്നും കൂടെ മറ്റാരുമില്ലെന്നൊക്കെ പറഞ്ഞു യുവാവിനെ വിശ്വസിപ്പിച്ചു. ഒടുവില്‍ കല്യാണം തീരുമാനിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി. ഇതിനിടെ രേഷ്മയുടെ പെരുമാറ്റത്തില്‍ വരന് അസ്വാഭാവികത തോന്നി. കല്യാണത്തിനൊരുങ്ങാനായി രേഷ്മ ബ്യൂട്ടിപാര്‍ലറില്‍ കയറിയപ്പോള്‍ ബാഗ് പരിശോധിച്ചു. കിട്ടിയത് മുന്‍ വിവാഹങ്ങളുടെ ക്ഷണക്കത്തുകള്‍. ആര്യാനാട് പൊലീസ് സ്ഥലത്തെത്തി രേഷ്മയെ കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് അമ്പരപ്പിക്കുന്ന വിവാഹതട്ടിപ്പ് കഥ പുറത്തുവന്നത്.

രേഷ്മയുടെ ആദ്യ വിവാഹം നടന്നത് 2014ല്‍. 2022 മുതല്‍ വിവിധ ജില്ലകളിലായി ആറ് പേരെ കല്യാണം കഴിച്ചു. എല്ലാവരോടും പറഞ്ഞത് അനാഥയാണെന്ന ഒരേ കഥ വിവാഹം കഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ നിന്ന് മുങ്ങും. രണ്ട് വയസ്സുള്ള കുട്ടിയുണ്ട് രേഷ്മയ്ക്ക്. സ്‌നേഹം തേടിയാണ് തുടരെ തുടരെ വിവാഹം കഴിച്ചതെന്നാണ് രേഷ്മ പൊലീസിന് നല്‍കിയ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

സ്വര്‍ണവും പണവും തട്ടലായിരുന്നു ലക്ഷ്യമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിവാഹത്തട്ടിപ്പിനിരയായവരെ കണ്ടെത്തി വിവരം തേടാനുള്ള ശ്രമത്തിലാണ് പൊലീസ്. നാണക്കേട് കാരണാമാകും തട്ടിപ്പിനിരയായവര്‍ വിവരം പുറതത്ത് അറിയിക്കാതിരുന്നതെന്നാണ് സംശയം. ഏഴാം വിവാഹത്തിന് പിന്നാലെ മറ്റ് രണ്ട് വിവാഹങ്ങള്‍ക്ക് കൂടി തയ്യാറെടുക്കവെയാണ് രേഷ്മ പിടിയിലായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!