ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച്, ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന ‘മാര്‍ക്കോ’യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ സ്‌പെഷ്യലായി പുറത്തിറങ്ങി. കൈയില്‍ ഒരു തലയുമായി സ്‌റ്റൈലിഷ് ലുക്കില്‍ നില്‍ക്കുന്ന മാര്‍ക്കോയേയാണ് പോസ്റ്ററില്‍ കാണുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തുന്ന ഈ ചിത്രം ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ആദ്യ നിര്‍മ്മാണ ചിത്രമാണ്.
പ്രമുഖ ആക്ഷന്‍ കോറിയോഗ്രാഫര്‍ കലൈ കിംഗ്‌സണ്‍ ആക്ഷന്‍ ഡയറക്ടറായ ചിത്രം 30 കോടി ബഡ്ജറ്റില്‍ ഫുള്‍ പാക്കഡ് ആക്ഷന്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. ഇതിനെല്ലാം പുറമെ ‘കെ.ജി.എഫ്’, ‘സലാര്‍’ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ‘മാര്‍ക്കോ’യുടെ നിര്‍മ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസര്‍ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. നൂറ് ദിവസത്തോളമുള്ള ചിത്രീകരണം പൂര്‍ത്തിയായ ചിത്രമിപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.
‘മലയാളത്തില്‍ ഇത്തരത്തിലൊരു ആക്ഷന്‍ ചിത്രം ഇതാദ്യമായിട്ട് ആയിരിക്കും. നിങ്ങളില്‍ വിറയല്‍ ഉണ്ടാക്കാവുന്ന തരത്തില്‍ വയലന്‍സും ബ്രൂട്ടലുമാണ് ചിത്രത്തിലുള്ളത്. റിലീസിന് മുന്‍പ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ ഈ വാക്കുകള്‍ ഗൗരവത്തില്‍ എടുക്കണം. ഒരു രക്തച്ചൊരിച്ചില്‍ തന്നെയാവും നിങ്ങള്‍ സ്‌ക്രീനില്‍ കാണാന്‍ പോവുന്നത്’ എന്നാണ് ചിത്രത്തെ കുറിച്ച് ഉണ്ണി മുകുന്ദന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, മാത്യു വര്‍ഗീസ്, അര്‍ജുന്‍ നന്ദകുമാര്‍, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകര്‍, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീര്‍, ജിയാ ഇറാനി, സനീഷ് നമ്പ്യാര്‍, ഷാജി ഷാഹിദ്, ഇഷാന്‍ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുര്‍വാ താക്കര്‍, സജിത ശ്രീജിത്ത്, പ്രവദ മേനോന്‍, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായര്‍, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യും ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: ബിനു മണമ്പൂര്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്: വിപിന്‍ കുമാര്‍, മ്യൂസിക് ടീം: വിനായക് ശശികുമാര്‍, ടാബ്സീ, ജിതിന്‍ രാജ്. സ്‌പോട്ട് എഡിറ്റര്‍: ഷിജിത് പി നായര്‍, വി എഫ് എക്‌സ്: 3 ഡോര്‍സ്, സ്റ്റീല്‍സ്: നന്ദു ഗോപാലകൃഷ്ണന്‍.



