HIGHLIGHTS : Mappila Arts Education: Opportunity to enroll in certificate and diploma courses until July 15
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് കോഴ്‌സുകള്‍ക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം. മാപ്പിളപ്പാട്ട്, ഒപ്പന, കോല്‍ക്കളി, ദഫ് മുട്ട്, അറബന മുട്ട് എന്നീ മാപ്പിള കലകളിലാണ് കോഴ്‌സുകള്‍. 7-ാം തരം പാസായവര്‍ക്ക് അപേക്ഷിക്കാം. 13 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍.

മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട, തൃശൂര്‍, എറണാകുളം, കാസര്‍ഗോഡ്, വയനാട് ജില്ലകളിലുള്ള അഫിലിയേറ്റഡ് കേന്ദ്രങ്ങളിലും മാപ്പിള കലാപഠന കോഴ്‌സുകളില്‍ ചേരുന്നതിന് സൗകര്യമുണ്ട്.
വിവിധ ജില്ലകളിലെ അഫിലിയേറ്റഡ് സെന്ററുകളുമായി ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പറുകള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും.ഫോണ്‍: 0483 2711432, 7902711432.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു