ഈ മാസം ഒടിടി റിലീസുകൾക്ക് ഒരുങ്ങി നിരവധി സിനിമകൾ

ഈ മാസം ഒടിടി റിലീസുകൾക്ക് ഒരുങ്ങി നിരവധി സിനിമകൾ. പത്തോളം ചിത്രങ്ങളാണ് ഈ മാസം വ്യത്യസ്തമായ പ്ലാറ്റ് ഫോർമുകളിൽ റിലീസിനായി എത്തുന്നത്.

ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കഠിന കഠോരമീ അണ്ഡകടാഹം’, അഖിൽ അക്കിനേനി , മമ്മൂട്ടി എന്നിവർ പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രം ‘ഏജന്റ് ‘ സോണി ലിവ്വിലൂടെയും ഗണേഷ് രാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘പൂക്കാലം ‘,പീറ്റർ റീഡിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആന്റ് മാന്റ് സീരിസിലെ അടുത്ത സിനിമ ‘ആന്റ് മാന്റ് &ദി വാസ്പ് : ക്വാണ്ടമാനിയ ‘ എന്നീ സിനിമകൾ ഹോട്ട് സ്റ്റാറിലൂടെയും അച്ചു വിജയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘വിജിത്രം ‘,ഗുണ ശേകർ സംവിധാനം ചെയ്ത ‘ശാകുന്തളം’, രഘു മേനോൻ സംവിധാനം ചെയ്ത ‘ജവാനും മുല്ലപ്പൂവും ‘എന്നിവ ആമസോൺ പ്രൈമിലൂടെയും ഇർഷാദ് പരാരി സംവിധാനം ചെയ്ത ‘അയൽവാശി ‘നെറ്റ് ഫ്ലിക്സിലൂടെയും ‘വിക്രം വേദ ‘യുടെ ഹിന്ദി റീമേക്ക് ജിയോ സിനിമയിലൂടെയും ആണ് ഈ മാസം ഒ ടി ടി റിലീസിന് എത്തിയതും റിലീസാവൻ പോവുന്നതുമായ പുതിയ സിനിമകൾ.ഇത് കൂടാതെ ഭോല, ഈവിൾ ഡെഡ് റൈസ്,ദി പോപ്പ് എക്‌സോസിറ്റി, എയർ,ട്രയാങ്കിൽ ഓഫ് സഡ്നെസ്സ് എന്നീ സിനിമകളും നിലവിൽ ഒടിടി പ്ലാറ്റ് ഫോമുകളിൽ ലഭ്യമാണ്.മെയ്‌ 21 ന് തെലുങ്ക് ചിത്രമായ ‘വിരൂപാക്ഷ’യും ജൂൺ 7 ന് ‘അവതാർ 2 ‘ വും ഒ ടി ടി യിൽ സ്ട്രീം ചെയ്യും.

Share news
error: Content is protected !!
Scroll to Top