HIGHLIGHTS : Mannoor CMHS got 100 percent success in Plus Two examination for the sixth time in a row
കടലുണ്ടി: പ്ലസ് ടു പരീക്ഷയെഴുതിയ 185 വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ച് മണ്ണൂര്‍ സി.എം. ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് ചരിത്ര വിജയം. തുടര്‍ച്ചയായി ആറാം തവണയാണ് സി.എം. എച്ച്.എസ്.എസ് നൂറു ശതമാനം വിജയം നേടുന്നത്. 66 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. സയന്‍സ് വിഷയത്തില്‍ 65 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 34 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി.
കൊമേഴ്‌സില്‍ 120 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 32 പേര്‍ എ പ്ലസ് നേടി. കൊമേഴ്‌സില്‍ ഗ്രേസ് മാര്‍ക്കിന്റെ സഹായമില്ലാതെ 1200 മാര്‍ക്കും നേടി വിജയിച്ച ഗോപികൃഷ്ണ വിജയത്തിന്റെ മാറ്റുകൂട്ടി. കടലുണ്ടി അണ്ടിശ്ശേരി ഷിജുരാജ് – വിജിന ദമ്പതികളുടെ മകളാണ് ഗോപി കൃഷ്ണ.

അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും മാനേജ്‌മെന്റിന്റെയും കൂട്ടായ പരിശ്രമമാണ് ഈ വിജയത്തിനു പിന്നിലെന്ന് പി.ടി.എ പ്രസിഡണ്ട് വിനീഷ് അണ്ടിശ്ശേരി പറഞ്ഞു.
ചരിത്ര വിജയത്തിന് പിന്നില്‍ ഓരോ വര്‍ഷവും അശ്രാന്ത പരിശ്രമം നടത്തുന്ന പ്രിന്‍സിപ്പാള്‍ പി. ബൈജുവിനെ പി.ടി.എ യുടെ നേതൃത്ത്വത്തില്‍ അനുമോദിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു