Section

malabari-logo-mobile

മണ്ണട്ടാം പാറ അണക്കെട്ട് പുതുക്കിപണിയണം; മുസ്ലിം ലീഗ് താലൂക്ക് മാര്‍ച്ച് 11 ന്

HIGHLIGHTS : Mannattampara dam should be renovated; Muslim League Taluk on March 11

തിരൂരങ്ങാടി: കടലുണ്ടി പുഴയിലെ മുന്നിയൂര്‍ മണ്ണട്ടാം പാറ അണക്കെട്ട് കൈവരിയും സ്ലാബുകളും തകര്‍ന്ന് അപകടാവസ്ഥയിലായതിനാല്‍ അവ അടിയന്തിരമായും പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി താലൂക്ക് ഓഫീസിലേക്ക് ആഗസ്ത് 11 ന് വ്യാഴാഴ്ച 10 മണിക്ക് മാര്‍ച്ച് നടത്തുവാന്‍ മുന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി തീരുമാനിച്ചു. പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍ എ മാര്‍ച്ച് ഉല്‍ഘാടനം ചെയ്യും.

50 വര്‍ഷത്തിലേറെ പഴക്കമുള്ള മണ്ണട്ടാംപാറ അണക്കെട്ട് ജീര്‍ണാവസ്ഥയിലാണ്. ധാരാളം വിദ്യാര്‍ത്ഥികളും കര്‍ഷകരും, നാട്ടുകാരും ഉപയോഗിക്കുന്ന നടപ്പാലവുമാണ്. ഡാമിന്റെ അടിഭാഗം പലയിടത്തും ചോര്‍ച്ച അനുഭവപ്പെടുന്നുമുണ്ട്. നൂറുക്കണക്കിന് ഏക്ര കര്‍ഷകര്‍ക്ക് ആശ്രയമാണ് ഈ അണക്കെട്ട്. ഉപ്പുവെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ വെളിമുക്ക് മൂന്നിയൂര്‍ ഭാഗങ്ങളിലെ ജനങ്ങള്‍ക്ക് കൂടിവെളള പ്രശ്‌നമുണ്ടാകാനും ഇടയാക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.

sameeksha-malabarinews

പ്രസിഡണ്ട്. വി.പി. സൈതലവി എന്ന കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബക്കര്‍ ചെര്‍ന്നൂര്‍ ഉല്‍ഘാടനം ചെയ്തു. സറീന ഹസീബ് ,ഹനീഫ മൂന്നിയൂര്‍,. എം.എ.അസീസ്, ഹൈദര്‍ കെ. മൂന്നിയൂര്‍, ഹനീഫ ആച്ചാട്ടില്‍, എന്‍.എം സുഹ്‌റാബി കുട്ടശ്ശേരി ഷരീഫ , ഇ.കെ. അസീസ്, പി.വി ജലീല്‍ , കെ.ടി. റഹീം, ജാഫര്‍ വെളിമുക്ക്, വി. അബദുല്‍ ജലീല്‍ , കാലിദ് കുന്നുമ്മല്‍ , സിദ്ധീഖ് മൂന്നിയുര്‍ , സിദ്ദീഖ് ഒടുങ്ങാട്ട്, മുഹമ്മത് സ്റ്റാര്‍ , പി.വി.പി.അഹമ്മത് മാസ്റ്റര്‍, മുബാറക്ക് കൂഫ, പി.വി മമ്മു തു, ബക്കര്‍ ആലുങ്ങല്‍ , എം.പി. സുഹൈല്‍, എം.എം ജംഷീന തുടങ്ങിയവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!