മഞ്ചേരിയില്‍ പീഡനക്കേസില്‍ മുങ്ങിയ പ്രതി ആറ് വര്‍ഷത്തിനുശേഷം പിടിയില്‍

മഞ്ചേരി: വീട്ടമ്മയെ പീഡിപ്പിച്ച് ഒളിവില്‍ പോയ പ്രതി ആറുവര്‍ഷത്തിന് ശേഷം പിടിയിലായി. എളങ്കൂര്‍ പേലേപ്പുറം പിലാക്കാടന്‍ ഇസ്മായില്‍(30)ആണ് പിടിയിലായത്.

പ്രതി 2012 ല്‍ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതെതുടര്‍ന്ന് വെള്ളിയാഴ്ച രാത്രി മുംബൈ വിമാനത്താവളത്തിലെത്തിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം തടയുകയും മഞ്ചേരി പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഇതെതുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സജ്ഞീവ്, സലീം എന്നിവര്‍ മുംബൈയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

പ്രതിയെ കോടതിയില്‍ ഹാജരാക്കും

Share news
error: Content is protected !!
Scroll to Top