വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് തന്റെ ഒരു ഷോപ്പിലെ മുഴുവന്‍ വസ്ത്രങ്ങളും നല്‍കി പരപ്പനങ്ങാടി സ്വദേശി മണി

പരപ്പനങ്ങാടി :വയനാട്ടില്‍ ദുരിത ബാധിതര്‍ക്കായി തന്റെ കടയിലെ ഒരു ലക്ഷത്തോളം രൂപ വില വരുന്ന വസ്ത്രങ്ങള്‍ സംഭാവന ചെയ്ത് പരപ്പനങ്ങാടി അയോദ്ധ്യ നഗറിലെ കുറ്റികാട്ടില്‍ മണി .പരപ്പനങ്ങാടി പയനിങ്ങല്‍ ജംഗ്ഷനില്‍ ഉണ്ടായിരുന്ന മാതൂസ് റെഡിമേഡ്‌സ് എന്ന ഷോപ്പിലുണ്ടായിരുന്ന ചെറുതും വലുതുമായ പുത്തന്‍ വസ്ത്രങ്ങളാണ് വയനാട് ദുരിതബാധിതര്‍ക്കായി നല്കാന്‍ വേണ്ടി ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി നടത്തുന്ന സാധന സമാഹരണ കേന്ദ്രത്തിലേക്ക് പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി മുഖേന നല്‍കിയത് .

തുണിത്തരങ്ങള്‍ പ്രസിഡന്റ് വിപി ഖാദര്‍ ഏറ്റുവാങ്ങി .തന്റെ കട ഒഴിവാക്കി തുണിത്തരങ്ങള്‍ മൊത്ത വ്യാപാരികള്‍ക്ക് തിരിച്ചു നല്കാന്‍ ഇരിക്കെ ആയിരുന്നു ഹൃദയ ഭേദകമായ വാര്‍ത്ത വയനാട്ടില്‍ നിന്നും വന്നത് .ക്യാമ്പുകളില്‍ കഴിയുന്ന കുറച്ചു പേര്‍ക്കെങ്കിലും എന്റെ ഈ സംഭാവന പ്രയോജനം ചെയ്യുമെന്ന് മണി പറഞ്ഞു.കോണ്‍ഗ്രസ് നേതാക്കളായ കെ അബ്ദുല്‍ഗഫൂര്‍ ,ഒ രാമകൃഷ്ണന്‍ ,കെപി കോയ സിദ്ദിഖ് ,വീരമണി തുടങ്ങിയവര്‍ സമാഹരണത്തിനു നേതൃത്വം നല്‍കി

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top