ആവശ്യമായ ചേരുവകള്‍
പഴുത്ത മാമ്പഴം – 2
പഞ്ചസാര – ½ കപ്പ്
നെയ്യ് – ¼ കപ്പ്
റവ – ¼ കപ്പ്
ഡ്രൈ ഫ്രൂട്ട്‌സ് (അരിഞ്ഞത്) – ¼ കപ്പ്
ഏലക്കായ – 2-3
കുങ്കുമപൂവ് – ഒരുനുള്ള്
തയ്യാറാക്കുന്ന വിധം
പഴുത്ത മാമ്പഴം അരിഞ്ഞ് ബ്ലെന്‍ഡറിലേക്കിട്ട് നല്ല സ്മൂത്തായി അടിച്ചെടുക്കുക.ശേഷം കുറച്ച് നെയ്യ് ചൂടാക്കി റവ ഇളം തവിട്ട് നിറമാകുന്നതുവരെ കുറച്ച് മിനിറ്റ് വറുക്കുക. അടിച്ചുവെച്ച മാമ്പഴം ഇതിലേക്ക് ചേര്‍ത്ത് അല്‍പ്പനേരം കുക്ക് ചെയ്യുക.മിശ്രിതം കട്ടിയാകാന്‍ തുടങ്ങുമ്പോള്‍, പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം കുറച്ചു കൂടി നെയ്യും കുങ്കുമപ്പൂവും ഏലക്കായും ചേര്‍ക്കുക. ശേഷം അരിഞ്ഞ ഡ്രൈ ഫ്രൂട്ട്സ് കൊണ്ട് ഗാര്‍നിഷ് ചെയ്താല്‍ മാമ്പഴഹല്‍വ റെഡി.




