തിരൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍

തിരൂര്‍:സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ മദ്ധ്യവയസ്‌ക്കന്‍ അറസ്റ്റിലായി. തൃപ്രങ്ങോട് സ്വദേശി പഴംതോട്ടില്‍ ബാലകൃഷ്ണനെ(50)ആണ് അറസ്റ്റിലായത് .തിരൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് പ്രതിയുടെ വീട്ടില്‍ വച്ച് വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയത്.സ്‌കൂള്‍ അധികൃതരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകീട്ട് തൃപ്രങ്ങോട് വെച്ച് ഇയാളെ പിടികൂടുകയായിരുന്നു.

മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തിരൂര്‍ സി.ഐ ജിജോയുടെ നേതൃത്വത്തില്‍ സീനിയര്‍ സി.പി.ഒ ഷിജിത്ത്, സി.പി.ഒ മാരായ ഉണ്ണിക്കുട്ടന്‍, രമ്യ എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

 

Share news
error: Content is protected !!
Scroll to Top