തൊടുപുഴയില്‍ ഉരുള്‍പ്പൊട്ടല്‍;4പേരെ കാണാതായി;ഒരു സ്ത്രീ മരിച്ചു

ഇടുക്കി: തൊടുപുഴ മുട്ടത്ത് ഉരുള്‍പ്പൊട്ടല്‍. ഇന്ന് പുലര്‍ച്ചെയാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. ഒരാള്‍ മരിച്ചു. നാലുപേരെ കാണാതായിട്ടുണ്ട്. ഒരുവീട് പൂര്‍ണമായും തകര്‍ന്നു.

കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയിലെ സോമന്റെ വീടാണ് തകര്‍ന്നിട്ടുള്ളതത്. ഈ വീട്ടിലുണ്ടായിരുന്നവരെയാണ് കാണാതായിരിക്കുന്നത്. സോമന്റെ അമ്മ തങ്കമണിയുടെ മൃതദേഹമാണ് കണ്ടെത്തിയതിട്ടുള്ളത്.

സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ് .കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top