കുവൈത്തില്‍ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ ഒറ്റയ്ക്കിരുത്തിയാള്‍ കടുത്ത ശിക്ഷ

കുവൈത്ത് സിറ്റി: പാര്‍ക്ക് ചെയ്ത വാഹനത്തിനുള്ളില്‍ പത്ത് വയസിന് താഴെയുള്ള കുട്ടികളെ ഒറ്റയ്ക്കിരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. യുണൈറ്റഡ് ഗള്‍ഫ് ട്രാഫിക്ക് വീക്ക് 2025 കമ്മറ്റിയുടെ തലവനായ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ സുബ്ഹാന്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വാഹനം പാര്‍ക്ക് ചെയ്ത് പുറത്തുപോകുമ്പോള്‍ കുട്ടികള്‍ ഒറ്റയ്ക്കാവുകയും അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിക്കുകയും ചെയ്താല്‍ ഡ്രൈവര്‍ ശിശു സംരക്ഷണ നിയമപ്രകാരം ഉത്തരവാദിയായിരിക്കും.ഇത്തരം കുറ്റങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് ആറ്മാസം വരെ തടവോ 500 ദിനാര്‍ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്നും അദേഹം വ്യക്തമാക്കുന്നു.

കൂടാതെ പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ വാഹനത്തിന് പിറകിലിരിക്കുകയും സീറ്റ് ബെല്‍റ്റ് ധരിക്കുകയും വേണം.

Share news
error: Content is protected !!
Scroll to Top