
താനൂർ : ശോഭപ്പറമ്പ് കലങ്കരി ഉത്സവത്തിനിടെ കതിന അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. കിഴക്കെമുക്കോല സ്വദേശി കറുത്തേടത്ത് മുഹമ്മദ്കുട്ടി(60)യാണ് മരിച്ചത്. ചൊവ്വ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടമുണ്ടായത്. വഴിപാടായി കതിന പൊട്ടിക്കുന്നതിനായി കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയാണ് അപകടം. ആറു പേർക്ക് പരിക്കേറ്റിരുന്നു.
കലങ്കരി ഉത്സവമായതിനാൽ വെടിവഴിപാട് നടത്തുന്നതിനായി സാധാരണയിൽ കൂടുതൽ പേർ ചേർന്നായിരുന്നു കതിന നിറച്ചിരുന്നത്. മരുന്ന് നിറയ്ക്കുന്നതിനിടയിലുണ്ടായ ചെറിയ തീപ്പൊരി നിറച്ചു വച്ച കതിനകളിലേക്ക് പടർന്നായിരുന്നു അപകടം.
പൊള്ളലേറ്റ മുഹമ്മദ്കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെയായിരുന്നു മരണം. ഖബറടക്കം ബുധൻ ഉച്ചയ്ക്ക് ഓലപ്പീടിക ബദർപള്ളി കബർസ്ഥാനിൽ. ഭാര്യ: കദീജ. മക്കൾ: മുഹമ്മദ് അസ്ലം, ജംഷീറ, മരുമക്കൾ: സഫ്‌ല, നിസാർ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



