നോട്ട് പ്രതിസന്ധി: ചങ്ങനാശ്ശേരിയില്‍ വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചു

കോട്ടയം:നോട്ട് അസാധുവാക്കിയതിലൂടെ ഉണ്ടായ പ്രതിസന്ധിമൂലം വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചു. ചങ്ങനാശ്ശേരി ചീരക്കാട്ടില്ലത്ത് സി പി നാരായണന്‍ നമ്പൂതിരിയാണ് ആത്മഹത്യചെയ്തത്. മോഡേണ്‍ ബ്രഡിന്റെ മൊത്തക്കച്ചവടമായിരുന്നു നാരായണന്‍ നമ്പൂതിരിക്ക്. നോട്ട് പ്രതിസന്ധിയുണ്ടായതോടെ കച്ചവടം തകര്‍ന്നു. കടം കൊടുത്തുവീട്ടുവാനും കഴിഞ്ഞില്ല. ഇതില്‍ മാനസികമായി ഏറെ അസ്വസ്ഥനായിരുന്നു നാരായണന്‍ നമ്പൂതിരി.

ഇന്ന് രാവിലെ വീട്ടില്‍നിന്നും ആരോടും പറയാതെയാണ് മധുമൂലയിലുള്ള കടയിലേക്ക് പോയത്. കട തുറന്ന് അകത്തുകയറി അത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം ചങ്ങനാശ്ശേതി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സുഷമ, മക്കള്‍: കൃഷ്ണദാസ്, ഹരിദാസ്

Share news
error: Content is protected !!
Scroll to Top