Section

malabari-logo-mobile

ഹര്‍ത്താല്‍ പൂര്‍ണം

HIGHLIGHTS : ന്യൂഡല്‍ഹി:  500, 1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രനടപടിയെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷ ...

ന്യൂഡല്‍ഹി:  500, 1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രനടപടിയെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ടികള്‍ നടത്തുന്ന രാജ്യവ്യാപക പ്രതിഷേധദിനാചരണം തുടങ്ങി. ബന്ദ്, ഹര്‍ത്താല്‍, പ്രതിഷേധയോഗങ്ങള്‍, പ്രകടനങ്ങള്‍ തുടങ്ങി വിവിധ രൂപത്തിലാണ് പ്രതിഷേധദിനാചരണം. സംസ്ഥാനത്ത് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുയാണ്.

ഇടതുപക്ഷം, കോണ്‍ഗ്രസ്, എഎപി, എസ്പി, ബിഎസ്പി, ആര്‍ജെഡി, ഡിഎംകെ, ജെഎംഎം, എന്‍സിപി തുടങ്ങിയ പാര്‍ടികള്‍ സംയുക്തമായാണ് ആഹ്വാനം നല്‍കിയിട്ടുള്ളത്.

sameeksha-malabarinews

സംസ്ഥാനത്ത് രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആശുപത്രി, പാല്‍, പത്രം, വിവാഹം, ബാങ്ക് തുടങ്ങിയ അവശ്യ സേവനമേഖലകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല പരിസരപ്രദേശം, തീര്‍ഥാടകരുടെ വാഹനം, വിദേശ ടൂറിസ്റ്റുകളുടെ വാഹനം, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.അതേ സമയം സാധാരണ നിലയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്താന്‍ എംഡി നിര്‍ദേശിച്ചിട്ടുണ്ട്. കൊച്ചിയില്‍ ഫാക്ടറികളൊന്നും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. ഹര്‍ത്താല്‍ സമാധാനപരമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!