വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച ചന്ദനവുമായി പിടിയില്‍

ബാലുശേരി : വില്‍പ്പന നടത്തുന്നതിന് ചന്ദനം അനധികൃതമായി വീട്ടില്‍ സൂക്ഷിച്ചയാള്‍ വനം വിജിലന്‍സിന്റെ പിടിയില്‍. ബാലുശേരി കണ്ണാടിപ്പൊയില്‍ തിയ്യക്കണ്ടി താരിഖിനെയാണ് കോഴിക്കോട് വനം വിജിലന്‍സ് വിഭാഗം കസ്റ്റഡിയിലെടുത്തത്. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വി പി ജയപ്രകാശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഫ്‌ലയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ പി ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

6.800 കിലോ ചന്ദനകഷ്ണങ്ങളും ചീളുകളും പിടിച്ചെടുത്തു. വിപണിയില്‍ 25,000 രൂപയോളം വിലവരും ഇതിന്. കാക്കൂര്‍ ഭാഗത്തുനിന്നും അനധികൃതമായി ചന്ദനമരങ്ങള്‍ മുറിച്ചതിന് താരിഖിന്റെ പേരില്‍ താമരശേരി
റെയ്ഞ്ച് ഫോറസ്റ്റില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചന്ദന കഷ്ണങ്ങളും പ്രതിയെയും കക്കയം ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.

പരിശോധനയില്‍ ഫ്‌ലയിങ് സ്‌ക്വാഡി ലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ ആസിഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ മുഹമ്മദ് അസ്ലം, എം ദേവാനന്ദ്, കെ വി ശ്രീനാഥ്, എന്‍ ലുബൈബ, പി ജിതേഷ്, ടി കെ ജിജീഷ് എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top