HIGHLIGHTS : Man arrested with 109 bottles of liquor kept at home
ഫറോക്ക് : വീട് കേന്ദ്രീകരിച്ച് അനധികൃതമാ യി വിദേശമദ്യ വില്‍പ്പന നടത്തി വന്ന വയോധികന്‍ 109 കുപ്പി മദ്യ വുമായി പിടിയില്‍. നോര്‍ത്ത് ബേപ്പൂര്‍ വൈഷ്ണവി നിലയം വീട്ടില്‍ പി രാധാകൃഷ്ണ നെ(64)യാണ് ഫറോക്ക് റെയ്ഞ്ച് എക്‌സൈസ് സംഘം പി ടികൂടിയത്.
36.1 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും 23.4 ലി റ്റര്‍ ബിയറും മദ്യ വില്‍പ്പനയില്‍ നിന്ന് ലഭിച്ച 9400 രൂപയും കണ്ടെടുത്തു.
ഫറോക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി ഗി രീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) സി സന്തോഷ് കുമാര്‍, അസിസ്റ്റന്റ്‌റ് എക്‌സൈസ് ഇന്‍സ്‌പെ ക്ടര്‍ (ഗ്രേഡ്) ടി പ്രമോദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ അര്‍ജുന്‍, ടി രജുല്‍, ബി പി മിഥുറാം, എന്‍ മഞ്ജുള, ഡ്രൈവര്‍ കെ ജെ എഡിസണ്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു