ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്നയാള്‍ കൊച്ചിയില്‍ പിടിയില്‍

HIGHLIGHTS : Man arrested in Kochi for stealing necklaces while riding a bike

malabarinews

കൊച്ചി: ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്നയാള്‍ കൊച്ചിയില്‍ പിടിയിലായി. എറണാകുഴം ഞാറയ്ക്കല്‍ സ്വദേശിയായ 43കാരന്‍ സോമരാജനാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്. വാഴക്കാല ചാലിപറമ്പ് സ്വദേശിയുടെ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് പൊലീസ് സോമരാജനെ പിടികൂടിയത്.

sameeksha

ചാലിപറമ്പ് സ്വദേശിയുടെ ഒന്നര പവന്‍ തൂക്കം വരുന്ന മാലയാണ് മോഷ്ടിക്കപ്പെട്ടത്. പ്രതി സോമരാജന്‍ ബാക്കിലെത്തി തട്ടിയെടുക്കുകയായിരുന്നു. ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷ്ടിച്ചതിന് 25ലേറെ കേസുകളാണ് ഇയാള്‍ക്കെതിരെ നിലവിലുള്ളതെന്ന് പൊലീസ് പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!