HIGHLIGHTS : Four-year-old girl dies after being hit by car while reversing; three others injured

എടപ്പാള്‍: എടപ്പാള്‍ ഗവ: ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന മഠത്തില്‍ ജാബിറിന്റെ മകള്‍ അംറുബിന്‍ദ് ജാബിര്‍ (4) ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പിറകോട്ട് എടുത്തപ്പോള്‍ അബദ്ധത്തില്‍ കുഞ്ഞിന്റെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ കാറിലുണ്ടായിരുന്ന സിത്താര (46), സുബൈദ (61), വീടിന്റെ മുറ്റത്ത് നിന്നിരുന്ന ബന്ധുവായ ആലിയ എന്നിവര്‍ക്കും പരിക്കേറ്റു. ആലിയയെ ഗുരുതര പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും സിതാര, സുബെദ എന്നിവരെ എടപ്പാള്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ വേഗത്തില്‍ പിന്നോട്ട് വന്ന് മുറ്റത്ത് നില്‍ക്കുകയായിരുന്നവരെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. കാര്‍ വേഗത്തില്‍ വന്നതിനാല്‍ ഇവര്‍ക്ക് മാറാനായില്ല.
അപകടം നടന്ന ഉടനെ നാലുപേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു