
വളാഞ്ചേരി: പട്ടാപ്പകല്‍ വീട്ടില്‍ ദമ്പതികളെ മയക്കിക്കിടത്തി ആറ് പവന്‍ സ്വര്‍ണം മോഷ്ടിച്ച പ്രതിയെ വളാഞ്ചേരി പൊലീസ് തിരുവനന്തപുരത്തു നിന്ന് അറസ്റ്റു ചെയ്തു. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി തിണ്ടിക്കല്‍ ബാദുഷയാണ് പിടിയിലായത്.
വളാഞ്ചേരി കോട്ടപ്പുറം പെട്രോള്‍ പമ്പില്‍ സമീപം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രന്‍ (75), ഭാര്യ ചന്ദ്രമതി (68) എന്നിവരെ ജ്യൂസില്‍ ഗുളിക ചേര്‍ത്ത് മയക്കിക്കിടത്തിയാണ് പ്രതി മോഷണം നടത്തിയത്.
വീട്ടി ലെത്തിയ പ്രതി ദമ്പ തികള്‍ക്ക് ജ്യൂസില്‍ ഗുളിക കല ക്കി മയക്കിക്കിടത്തിയാണ് കവര്‍ ച്ചനടത്തിയത്.
പ്രതിക്കെതിരെ കുറ്റിപ്പുറം, തൃശൂര്‍, തിരുവനന്തപുരം ഇടുക്കി, കോഴിക്കോട്, കോട്ടയം എന്നീ ജി ല്ലകളില്‍ സമാനമായ കേസുകള്‍ നിലവിലുണ്ട്. പ്രതി ഒറ്റക്കാണ് മോഷണങ്ങളെല്ലാം നടത്തിവരു ന്നത്. ഒരുകൃത്യം കഴിഞ്ഞാല്‍ ഉപ് യോഗിച്ച ഫോണ്‍ ഉപേക്ഷിക്കു ന്നതാണ് രീതി. പ്രതി സ്വന്തം വീട്ടി ലേക്ക് ചെല്ലാറില്ല. കറങ്ങിനടന്ന് മോഷണംനടത്തുന്നതാണ് പതി വാണ്. പ്രതിയെ തിരൂര്‍ കോടതി യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




