
കോഴിക്കോട് : മന്ത്രവാദത്തിന്റെ മറവില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. വയനാട് മുട്ടില്‍ സ്വദേശിയും പറമ്പില്‍ കടവ് കുന്നത്തുമലയില്‍ താമസിക്കുന്ന ചോലയില്‍ വീട്ടില്‍ കുഞ്ഞുമോനെ(42)യാണ് ചേവായൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ഥിനി രാത്രി ഉറക്കത്തില്‍ ദുഃസ്വപ്നം കാണുന്നത് ഒഴിവാക്കാന്‍ പൂജിച്ച ചരട് കെട്ടണമെ ന്നാവശ്യപ്പെട്ടാണ് അമ്മയൊപ്പം പുജാരിയായ പ്രതിയുടെ അടുത്തെത്തിയത്.
പ്രശ്‌നംവച്ച് പൂജകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് തന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
അവധി കഴിഞ്ഞ് കോളേജി ലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ പ്രതി പിന്തുടര്‍ന്ന് ഭിഷണിപ്പെടുത്തി ലോഡ്ഡിലെത്തിച്ചും ബലാത്സംഗം ചെയ്തു. പരാതിയില്‍ ചേവായൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ചേവായൂര്‍ സിഐ മഹേഷ്, എസ്‌ഐമാരായ നിമിന്‍ കെ ദി വാകരന്‍, സജീവ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



