‘മമ്മുട്ടിക്കെന്താ കൊമ്പുണ്ടോ?…’ വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍

കൊച്ചി :വോട്ട് ചെയ്യാനെത്തിയ മമ്മുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയുടെ ഭാര്യയും. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുന്നി സികെഎസ് സ്‌കൂളില്‍ മമ്മുട്ടി കുടുംബസമേതം വോട്ട് ചെയ്യാനത്തിയപ്പോഴായിരുന്നു സംഭവം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് സജിയുടെ ഭാര്യയാണ് മമ്മുട്ടി വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. മമ്മുട്ടിക്കെന്താ കൊമ്പുണ്ടോ എന്നു ചോദിച്ചുകൊണ്ടായിരുന്നു ഇവര്‍ പ്രതികരിച്ചത്.

തന്‍െ ഭര്‍ത്താവ് വോട്ട് രേഖപ്പെടുത്തമ്പോള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ തടഞ്ഞുവെന്നും, മമ്മുട്ടിക്കും ഇത് ബാധമാണ് എന്നും ഇവര്‍ പറഞ്ഞു.

തുടര്‍ന്ന് പോലീസ് മാധ്യമങ്ങളെ പുറത്തേക്ക് ഇറക്കാന്‍ ശ്രമിച്ചു ഇതേ തുടര്‍ന്ന് വാക്കേറ്റവവുമാണ്ടായി.

ഇതേ കുറിച്ച് അവിടെ വെച്ച് പ്രതികരിച്ചില്ലെങ്ങിലും, പുറത്തിറങ്ങിയ മമ്മുട്ടി വോട്ടിങ് മഷി പുരട്ടിയ കൈവിരല്‍ പ്രദര്‍ശിപ്പിച്ച് ഫോട്ടോക്ക് പോസ് ചെയ്തു.

Share news
 • 3
 •  
 •  
 •  
 •  
 •  
 • 3
 •  
 •  
 •  
 •  
 •