
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാള്‍. പൂര്‍ണ ആരോഗ്യവാനായി വീണ്ടും സിനിമയില്‍ സജീവമാകാന്‍ പോകുന്ന ഘട്ടത്തില്‍ പിറന്നാളിന് മാധുര്യമേറുകയാണ്. ഇത്തവണ ചെന്നൈയിലെ വീട്ടില്‍ കുടുംബാംഗങ്ങളോടൊത്ത് ലളിതമായാണ് ആഘോഷം. സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേര്‍ ഇതിനോടകം ആശംസയുമായെത്തി.
‘കളങ്കാവല്‍’ ആണ് റിലീസിനൊരുങ്ങുന്ന അടുത്ത മമ്മൂട്ടി ചിത്രം. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസറിന് സമൂഹമാധ്യമങ്ങളില്‍ വന്‍ വരവേല്‍പ് ലഭിച്ചു. ആന്റോ ജോസഫ് നിര്‍മിച്ച് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.
മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനംചെയ്ത് വന്‍ വിജയം നേടിയ ‘സാമ്രാജ്യം’ റീ റിലീസിനൊരുങ്ങുകയാണ്. ചിത്രം ഫോര്‍കെ ഡോള്‍ബി അറ്റ്‌മോസ് പതിപ്പില്‍ 19ന് പ്രദര്‍ശനത്തിനെത്തും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




