‘പാര്‍ട്ടികള്‍ക്കിടയില്‍ ഈഗോ ഇല്ല, പ്രതിപക്ഷം ഒറ്റക്കെട്ട് ‘; മമത ബാനര്‍ജി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി

കൊല്‍ക്കത്ത: പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഈഗോ ഉണ്ടാകില്ലെന്നും
ബിജെപിയും ജനങ്ങളും തമ്മിലുള്ള ഏറ്റമുട്ടലായിരിക്കും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാണുകയെന്നും അവര്‍ പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള പ്രതിപക്ഷ ഐക്യ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടുമെന്ന് മമത ബാനര്‍ജി പറഞ്ഞു. പാര്‍ട്ടികള്‍ തമ്മില്‍ ഈഗോയില്ലെന്നും കൂട്ടായി പ്രവര്‍ത്തിക്കുമെന്നും മമത പറഞ്ഞു. നിതീഷ് കുമാറുമായുള്ള പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ബിഹാറില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം വിളിച്ച് ചേര്‍ത്ത് അടുത്തഘട്ടത്തെ കുറിച്ച് ആലോചിക്കണമെന്ന് ചര്‍ച്ചയില്‍ മമത ആവശ്യപ്പെട്ടു.

ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും നിതീഷ് കുമാറിനൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വൈകിട്ട് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെയും നിതീഷ് കുമാര്‍ കാണും. പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസുമായി അടുപ്പമില്ലാത്ത പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ രാഹുല്‍ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും പങ്കെടുത്ത യോഗത്തില്‍ നിതീഷ് കുമാറിനെ ചുമതലപ്പെടുത്തിയിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top