മാളികപ്പുറം വന്‍ ഹിറ്റ്; മമ്മൂട്ടിക്കൊപ്പം വിജയം ആഘോഷിച്ച് ടീം

പുതുവര്‍ഷത്തില്‍ മാളികപ്പുറം വന്‍ ഹിറ്റ്. സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ അതിഥി മമ്മൂട്ടിക്കൊപ്പം വിജയം ആഘോഷിക്കുകയാണ് മാളികപ്പുറം ടീം. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് മാളികപ്പുറം പറഞ്ഞത്.

സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയ്ക്കും മറ്റൊരു ബാലതാരമായ ശ്രീപഥിനും ഒപ്പം മമ്മൂട്ടി കേക്ക് മുറിച്ച് ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. തമാശകള്‍ പറഞ്ഞ് ആക്ടീവ് ആയി നിന്ന മമ്മൂട്ടിക്ക് മുന്നില്‍, അനുസരണയുള്ള കുട്ടിയെ പോലെ ഉണ്ണി മുകുന്ദന്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.

‘എന്നെ സംബന്ധിച്ച് വളരെ വലിയൊരു ദിവസമാണ് ഇന്ന്. വേറെ ഒന്നും കൊണ്ടല്ല. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് മാളികപ്പുറം സംഭവിച്ചിരിക്കുകയാണ്. ആന്റോ ചേട്ടന് ഒരുപാട് നന്ദി ഉണ്ട്. എല്ലാവരോടും നന്ദി. പ്രത്യേകിച്ച് മമ്മൂക്കയോട്. മാളികപ്പുറം എന്താണ് എന്ന് മലയാളി സമൂഹത്തിന് പറഞ്ഞ് കൊടുത്തത് മമ്മൂക്കയാണ്. ആ ഐശ്വര്യം എന്റെ കൂടെ മുന്നോട്ടും ഉണ്ടായി. 2023ലെ ആദ്യ ഹിറ്റായി സിനിമ മാറി’, എന്ന് പറഞ്ഞ ഉണ്ണി മുകുന്ദന്‍, മമ്മൂട്ടിയുടെ കാല് തൊട്ട് നന്ദി അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top