ആദ്യമായൊരു മലയാള ചലച്ചിത്ര ഗാനം വാട്ട്‌സ്‌ആപ്പിലൂടെ റിലീസ്‌ ചെയ്യുന്നു

Untitled-1 copyകൊച്ചി: ആദ്യമായി ഒരു മലയാള ചലച്ചിത്രത്തിലെ ഗാനം വാട്ട്‌സ്‌ ആപ്പിലൂടെ റിലീസ്‌ ചെയ്യാനൊരുങ്ങുന്നു. രഞ്‌ജിത്ത്‌ ശങ്കര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം വര്‍ഷത്തിലെ കൂടുതേടി… എന്ന സിനിമാഗാനമാണ്‌ വാട്ട്‌സ്‌ആപ്പിലൂടെ ആദ്യമായി റിലീസിനൊരുങ്ങുന്നത്‌. മമ്മൂട്ടിയുടെ ഒഫീഷ്യല്‍ പേജില്‍ ഷെയര്‍ ചെയ്‌തിരിക്കുന്ന പോസ്റ്റിന്‌ താഴെ കമന്റ്‌ ഇടുന്നവരില്‍ നിന്ന്‌ തെരഞ്ഞെടുക്കുന്ന പത്ത്‌ നമ്പറുകളിലേക്ക്‌ മമ്മൂട്ടിയുടെ നമ്പറില്‍ നിന്ന്‌ അയച്ചു കൊടുത്തുകൊണ്ടായിരിക്കും ഗാനം റിലീസ്‌ ചെയ്യുക.

വാട്ട്‌സ്‌ആപ്പിലൂടെ റിലീസ്‌ ചെയ്‌തശേഷം 3 മണിക്കൂറുകള്‍ക്ക്‌ ശേഷമായിരിക്കും ഗാനം യൂ ട്യൂബില്‍ പ്രത്യക്ഷപ്പെടുക. മലയാളത്തില്‍ ആദ്യമായി ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിംഗ്‌ ഇന്റര്‍നെറ്റിലൂടെ തത്സമയം സംപ്രേഷണം ചെയ്‌തതിന്‌ തൊട്ടു പിറകെയാണ്‌ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ഈ സംരംഭം.

ആശാശരത്‌, മംമ്‌താ മോഹന്‍ദാസ്‌, ഗോവിന്ദ്‌ പത്മ സൂര്യ എന്നിവരാണ്‌ ചിത്രത്തിലെ മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.
സ്വന്തം ലേഖകന്‍

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top