Section

malabari-logo-mobile

മലപ്പുറം ഇന്ന് വിധിയെഴുതും

HIGHLIGHTS : മലപ്പുറം ജില്ലയില്‍ വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 8387 സ്ഥാനാര്‍ത്ഥികളാണ് ജ...

മലപ്പുറം ജില്ലയില്‍ വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 8387 സ്ഥാനാര്‍ത്ഥികളാണ് ജില്ലയില്‍ നിന്ന് ജനവിധി തേടുന്നത്. ജില്ലയില്‍ . 16,29,149 പുരുഷ വോട്ടര്‍മാരും 17,25,449 വനിത വോട്ടര്‍മാരും 48 ട്രാന്‍സ്ജെന്‍ഡറുകളുമുള്‍പ്പെടെ ആകെ 33,54,646 വോട്ടര്‍മാരാണ് ജില്ലയിലുള്ളത് . പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. സംസ്ഥാനത്ത് മൂന്നാംഘട്ടമായി നടത്തുന്ന ജില്ലയിലെ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനായി നഗരസഭകളിലെ 516 ഉം ഗ്രാമപഞ്ചായത്തുകളിലെ 3459 ഉം ഉള്‍പ്പെടെ ജില്ലയിലാകെ 3975 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 100 പ്രശ്നബാധിത ബൂത്തുകളില്‍ 56 പോളിങ് സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിങും 44 സ്റ്റേഷനുകളില്‍ വിഡിയോ കവറേജും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡ് സാഹചര്യമായതിനാല്‍ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും പ്രത്യേക മുന്നൊരുക്കമാണ് നടത്തിയിരിക്കുന്നത് . ഹരിത പ്രോട്ടോകോള്‍ പാലനത്തിനും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 12 നഗരസഭകളിലെയും 15 ബ്ലോക്കിലേയും പോളിംഗ് ബൂത്തുകളിലേക്കായി 71,550 മാസ്‌ക്, 47,700 ഗ്ലൗസ്, 23,850 ഫെയ്‌സ് ഷീല്‍ഡ്, 27,825 ലിറ്റര്‍ സാനിറ്റൈസര്‍ എന്നിവയും വിതരണം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ പോള്‍ മാനേജര്‍ എന്ന മൊബൈല്‍ ആപ്പ് ഇത്തവണ ഉപയോഗിക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍മാര്‍, പോളിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ ഓരോ പോളിംഗ് സ്റ്റേഷനിലേക്കും അഞ്ച് ജീവനക്കാര്‍ എന്ന ക്രമത്തില്‍ 19,875 ജീവനക്കാരെയാണ് ജില്ലയിലെ 3,975 പോളിംഗ് സ്റ്റേഷനുകളിലേക്ക് നിയോഗിച്ചിരിക്കുന്നത്. ഡിസംബര്‍ 13 ന് വൈകീട്ട് മൂന്നിന് ശേഷം കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും നിരീക്ഷണത്തില്‍ പ്രവേശിക്കുന്നവര്‍ക്കും തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. ഇവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകുന്നേരം ആറിന് മുമ്പ് പോളിങ് സ്റ്റേഷനില്‍ എത്തണം. കോവിഡ് പോസിറ്റിവായ 18,507 പേര്‍ ഇതിനകം സ്പെഷ്യല്‍ വോട്ട് രേഖപ്പെടുത്തി. ഇവര്‍ക്ക് പുറമേ ഓരോ കാറ്റഗറിയിലും 20 ശതമാനം ജീവനക്കാരെ റിസര്‍വായും നിയമിച്ചിട്ടുണ്ട്. 4,154 ജീവനക്കാരാണ് ഈ വിഭാഗത്തിലുള്ളത്.

sameeksha-malabarinews

പോളിംഗ് ബൂത്തുകളിലെ ക്രമസമാധാന പാലനത്തിനായി 6190 പോലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. 63 സ്ത്രീകളും 82 പുരുഷന്മാരുമായി 145 പേരാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ 839 പേരാണ് ജനവിധി തേടുന്നത്. ഇതില്‍ 384 പേര്‍ സ്ത്രീകളും 455 പേര്‍ പുരുഷന്മാരുമാണ്. 94 ഗ്രാമപഞ്ചായത്തുകളിലേക്കായി 3033 സ്ത്രീകളും 2846 പുരുഷന്മാരുമായി 5879 പേരാണ് മത്സരരംഗത്തുള്ളത്. ജില്ലയിലെ 12 മുന്‍സിപ്പാലിറ്റികളിലേക്കായി 1524 പേര്‍ മത്സര രംഗത്തുണ്ട്. ഇതില്‍ 708 സ്ത്രീകളും 816 പുരുഷന്‍മാരുമാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!