വേങ്ങര ഉപതെരഞ്ഞെടുപ്പ്;അഡ്വ. പി പി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി അഡ്വ.പി പി ബഷീര്‍ മത്സരിക്കും. ഇന്ന് നടന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ ബഷീറിനെ മത്സരിപ്പിക്കാന്‍ ഏകദേശ ധാരണയായി. നാളെ നടക്കുന്ന സംസ്ഥാന സമിതിക്ക് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തു നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച് എംപിയായതോടെയാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

2016 ല്‍ വേങ്ങരയില്‍ പി .കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പി പി ബഷീര്‍ മത്സരിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top