വേങ്ങരയില്‍ ചാരായം പിടികൂടി

പരപ്പനങ്ങാടി: തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനിടെ ചാരായം പിടികൂടി. ചേറൂര്‍ ചെനക്കപ്പറമ്പില്‍ ചാരയം വില്‍പ്പന നടത്തുമ്പോഴാണ് പിടിച്ചെടുത്തത്. എക്‌സൈസ്

പരപ്പനങ്ങാടി: തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനിടെ ചാരായം പിടികൂടി. ചേറൂര്‍ ചെനക്കപ്പറമ്പില്‍ ചാരയം വില്‍പ്പന നടത്തുമ്പോഴാണ് പിടിച്ചെടുത്തത്. എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട വില്‍പ്പനക്കാരനായ ചേറൂര്‍ അത്തോളിവീട്ടില്‍ അപ്പു എന്ന ശ്രീധരന്‍ ഓടി രക്ഷപ്പെട്ടു.

നേരത്തെ നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ് ഇയാള്‍. രക്ഷപ്പെട്ടോടിയെ പ്രതിയെ ഉടന്‍ പിടികൂടുമെന്നും ഈ പ്രദേശത്തെ മദ്യവില്‍പ്പനയും വ്യാജവാറ്റിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രവന്റീവ് ഓഫീസര്‍മാരായ അഭിലാഷ്, സുര്‍ജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരവിന്ദന്‍, ദിലീപ്, ഡ്രൈവര്‍ ചന്ദ്രന്‍ എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.