അരിയല്ലൂരില്‍ സിപിഐഎം ഓഫീസ് തീയിട്ടു നശിപ്പിച്ചു

വള്ളിക്കുന്ന്: അരിയല്ലൂരില്‍ സിപിഐഎം ഓഫീസ് തീയിട്ട് നശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍കയറി തീയിട്ടിരിക്കുന്നത്. ഓഫീസിനുള്ളിലെ എല്ലാ സാധനങ്ങളും പൂര്‍ണായി കത്തിയമര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തിലും ബിജെപി പ്രവര്‍ത്തകര്‍ അരിയല്ലൂരിലെ സിപിഎം ഓഫീസിന് നേരെ ആക്രമണം നടത്തിയതായും അതിന്റെ തുടര്‍ച്ചാണ് ഇരുളിന്റെ മറവിലുണ്ടായിരിക്കുന്ന ഈ ആക്രമണം എന്നും സപിഎം അരിയല്ലൂര്‍ ലോക്കല്‍ സെക്രട്ടറി വിനയന്‍ പാറോല്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Share news
error: Content is protected !!
Scroll to Top