Section

malabari-logo-mobile

മണ്ണുണ്ണിയപ്പച്ചട്ടി വണ്ടൂരിന്റെ പ്രത്യേക ഉത്‌പന്നം

HIGHLIGHTS : മലപ്പുറം: മഞ്ചേരിയില്‍ നടക്കുന്ന ഐ.ആര്‍.ഡി.പി വിപണന മേളയില്‍ മണ്ണ്‌ ഉപയോഗിച്ച്‌ ഉണ്ടാക്കിയ ഉണ്ണിയപ്പ ചട്ടിയാണ്‌ വണ്ടൂര്‍ ബ്ലോക്കിന്റെ സ്‌റ്റാളിലെ ശ...

MANNUമലപ്പുറം: മഞ്ചേരിയില്‍ നടക്കുന്ന ഐ.ആര്‍.ഡി.പി വിപണന മേളയില്‍ മണ്ണ്‌ ഉപയോഗിച്ച്‌ ഉണ്ടാക്കിയ ഉണ്ണിയപ്പ ചട്ടിയാണ്‌ വണ്ടൂര്‍ ബ്ലോക്കിന്റെ സ്‌റ്റാളിലെ ശ്രദ്ധേയമായ ഉത്‌പന്നം. വണ്ടൂരിലെ മണ്‍പാത്ര നിര്‍മാണ തൊളിലാളിയായ ചന്ദ്രനാണ്‌ മണ്ണുണ്ണിയപ്പ ചട്ടിയുമായി വില്‍പനക്കെത്തിയത്‌. ഇത്‌ നിര്‍മിച്ചതും ഇദ്ദേഹം തന്നെയാണ്‌. നിലമ്പൂര്‍ ഭാഗത്ത്‌ നിന്ന്‌്‌ ശേഖരിക്കുന്ന കളിമണ്ണ്‌ കൊണ്ടാണ്‌ ഇതിന്റെ നിര്‍മാണം.സാധാരണ ഉണ്ണിയപ്പ ചട്ടിയുടെ അതേ രൂപവും വലിപ്പവുമാണ്‌ ഈ മണ്ണുണ്ണിയപ്പ ചട്ടിക്കും. 300 രൂപയാണ്‌ വില.
മണ്‍കലവും മറ്റ്‌ പാത്രങ്ങളും നിര്‍മിക്കുന്നതിനേക്കാള്‍ വൈദഗ്‌ധ്യം ഇതിന്‌ ആവശ്യമാണ്‌. ഒരു ദിവസം മൂന്നെണ്ണം വരെ മാത്രമേ നിര്‍മിക്കാനാകൂ. മണ്ണുകൊണ്ട്‌ നിര്‍മിച്ചതായതിനാല്‍ ഇതിന്‌ ആവശ്യക്കാരും കൂടുതലാണ്‌. സാധാരണ അടുപ്പില്‍ എത്ര ചൂടിലും മണ്ണുണ്ണിയപ്പ ചട്ടി പൊട്ടാതെ നില്‍ക്കുമെന്ന്‌ ചന്ദ്രന്‍ ഉറപ്പ്‌ തരുന്നുണ്ട്‌. എന്നാല്‍ ഗാസ്‌ അടുപ്പില്‍ ഉപയോഗിച്ചാല്‍ വിള്ളല്‍ വീഴാന്‍ സാധ്യയുണ്ട്‌.
മണ്ണുണ്ണിയപ്പ ചട്ടിക്ക്‌ പുറമെ മണ്ണ്‌ കൊണ്ടുള്ള ദോശചട്ടി, മണ്‍കലം, പൂക്കൂട,കൂജ, മണ്‍ചിരാതുകള്‍ തുടങ്ങി പല ഉത്‌പന്നങ്ങളും വില്‍ക്കുന്ന മണ്‍പാത്ര സ്റ്റാളുകള്‍ മേളയില്‍ സജീവമാണ്‌. ഓണക്കാലത്തെ ഉപഭോക്താക്കളെ ലക്ഷ്യമാക്കി മണ്ണ്‌ കൊണ്ട്‌ നിര്‍മിച്ച ഓണത്തപ്പനും മണ്‍പീഠങ്ങളുമൊക്കെ ഇവിടെയുണ്ട്‌. ഇത്തരം പരമ്പരാഗത ഉത്‌പന്നങ്ങള്‍ തേടി നിരവധിപേര്‍ വില്‍പന മേളയിലെത്തുന്നുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!