HIGHLIGHTS : നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 304 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 20 പേര് എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ രോഗബാധിതരായി...
മലപ്പുറം: ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 15) 348 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. 304 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 20 പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരില്‍ എട്ട് പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 11 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
രോഗബാധിതര്‍ വര്‍ധിക്കുന്നതിനൊപ്പം ജില്ലയില്‍ ഇന്ന് 306 പേര് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ നടക്കുന്ന ജനകീയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്നും ഇതുവരെ 10,307 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
എ.ആര് നഗര്‍ -02, ആലങ്കോട് -09, ആലിപ്പറമ്പ് -01, ആനക്കയം -12, അങ്ങാടിപ്പുറം -04, ആതവനാട് -02, ചേലേമ്പ്ര -01, ചെമ്പ്രശേരി -02, ചെറിയമുണ്ടം -01, ചെറുകാവ് -19, ചുങ്കത്തറ -01, എടപ്പാള്‍ -08, എടരിക്കോട് -08, എടവണ്ണ -01, എടയൂര്‍ -07, ഏലംകുളം -01, എരമംഗലം -01, ഇരിമ്പിളിയം -01, കാലടി -11, കണ്ണമംഗലം -01, കീഴുപറമ്പ് -10, കൊല്ലം -01, കൊണ്ടോട്ടി -02, കൂട്ടിലങ്ങാടി -04, കോട്ടക്കല്‍ -01, കോട്ടയം -01, കോഴിക്കോട് -05, മലപ്പുറം -04, കുറ്റിപ്പുറം -01, മാട്ടുമ്മല്‍ -01, മമ്പാട് -01, മഞ്ചേരി -07, മങ്കട -05, മാറഞ്ചേരി -06, മാറാക്കര -02, മേലാറ്റൂര്‍ -04, മേല്‍മുറി -01, മൂന്നിയൂര്‍ -04, മൂര്‍ക്കനാട് -02, മൂത്തേടം -06, മൊറയൂര്‍ -02, മുതുവല്ലൂര്‍ -01, നന്നമ്പ്ര -01, നന്നംമുക്ക് -02, നിലമ്പൂര്‍ -01, ഊരകം -01, ഒതുക്കുങ്ങല്‍ -01, ഒഴുര്‍ -01, പള്ളിക്കല്‍ -02, പാലക്കാട് -01, പരപ്പനങ്ങാടി -20, പറപ്പൂര് -02, പെരിങ്ങാവൂര്‍ -01, പെരിന്തല്‍മണ്ണ -10, പെരുമണ്ണ -01, പെരുമ്പടപ്പ് -02, പൊന്നാനി -12, പോരൂര്‍ -02, പുല്‍പ്പറ്റ -01, താനൂര്‍ -08, താനാളൂര്‍ -01, തേഞ്ഞിപ്പലം -01, തെന്നല -07, തുവ്വൂര്‍ -03, തിരുനാവായ -01, തിരൂര്‍ -04, തിരൂരങ്ങാടി -12, തൃക്കലങ്ങോട് -01, ഊര്‍ങ്ങാട്ടിരി -02, വളാഞ്ചേരി -01, വള്ളിക്കുന്ന് -01, വട്ടംകുളം -11, വാഴയൂര്‍ -02, വഴിക്കടവ് -02, വെളിമുക്ക് -01, വെളിയങ്കോട് -02, വേങ്ങര -11, വെട്ടം -02, സ്ഥലം ലഭ്യമല്ലാത്തവര്‍ – 06.
രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍
തിരൂരങ്ങാടി -01, താനൂര്‍ -01, മഞ്ചേരി -04, കൂട്ടിലങ്ങാടി -01, എടവണ്ണ -01.
ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍
അരീക്കോട് -01, ചേലേമ്പ്ര -01, ചെറുകാവ് -01, കല്‍പ്പകഞ്ചേരി -02, കണ്ണമംഗലം -01, കൂട്ടിലങ്ങാടി -01, മാറഞ്ചേരി -01, പൊന്നാനി -03, പൂക്കോട്ടൂര്‍ -02, തിരുവാലി -01, ഊര്‍ങ്ങാട്ടിരി -02, വള്ളിക്കുന്ന് -01, വേങ്ങര -01, വെട്ടം -01, കുറ്റിപുറം -01.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
കണ്ണമംഗലം -01, കൊണ്ടോട്ടി -01, നന്നംമുക്ക് -01, തിരൂര്‍ -01, തിരൂരങ്ങാടി -01.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍
തലക്കാട് -01, മഞ്ചേരി -03, തെന്നല -01, കുഴിമണ്ണ -01, മങ്കട -01, മാറഞ്ചേരി -01, മേലാറ്റൂര്‍ -01, തവനൂര്‍ -01, ഊര്‍ങ്ങാട്ടിരി-01.
32,617 പേര് നിരീക്ഷണത്തില്‍
32,617 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,071 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 417 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,703 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,36,714 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 1,732 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.
ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.