തിരൂരില്‍ മദ്രസ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

തിരൂര്‍: വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് തറശ്ശേരി മണലാഴി നെച്ചിയോടന്‍ വീട്ടില്‍ അബ്ദുള്‍ ബാരി(34)ആണ് അറസ്റ്റിലായത്.

പൂക്കയില്‍ പെരുവഴിയമ്പലം ഹിദായത്തുല്‍ സ്സുഖിയാന്‍ മദ്രസയിലെ അധ്യാപകനും പള്ളി ഇമാമുമാണ് പ്രതി.

കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാളെ തിരൂര്‍ സിഐ അബ്ദുള്‍ ബഷീര്‍ അറസ്റ്റ് ചെയ്തത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top