തിരൂര്‍: രണ്ട് സിപിഎം പ്രവര്‍ത്തകരെ ബസില്‍ കയറി വെട്ടി. ബസ് ജീവനക്കാരായ മഹേഷ്, അനില്‍ കുമാര്‍ എന്നിവരെയാണ് വെട്ടിയത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു.
ഇന്നലെ രാത്രി തിരൂര്‍ കൂട്ടായില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ബസ് തടഞ്ഞുവെച്ച് അകത്തുകയറി അക്രമികള്‍ ഇരുവരെയും വെട്ടുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് തിരൂരില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



