Section

malabari-logo-mobile

പീഡനക്കേസ്‌ സംഭവം: തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു

HIGHLIGHTS : തിരൂരങ്ങാടി:  പീഡനക്കേസിലെ അറസ്റ്റുവിവരങ്ങൾ ശേഖരിക്കാനെത്തിയ മാധ്യമപ്രവർത്തകരോട് പോലീസ് മോശമായി പെരുമാറിയതിൽ തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പ്രതിഷേധിച്ച...

തിരൂരങ്ങാടി:  പീഡനക്കേസിലെ അറസ്റ്റുവിവരങ്ങൾ ശേഖരിക്കാനെത്തിയ മാധ്യമപ്രവർത്തകരോട് പോലീസ് മോശമായി പെരുമാറിയതിൽ തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. മൂന്നിയൂരിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പഞ്ചായത്ത് അംഗമുൾപ്പെടുന്നവർ അറസ്റ്റിലായ വിവരങ്ങൾ ശേഖരിക്കാനാണ് മാധ്യമപ്രവർത്തകർ എത്തിയിരുന്നത്.

പ്രതികളെ വൈദ്യപരിശോധനക്കായി തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അവിടെ ചാനല്‍ പ്രവർത്തകരെ കണ്ടതോടെയാണ്‌ പോലീസ്‌ രോഷാകുലരായത്‌. പോലീസ്‌ മാധ്യമ പ്രവർത്തകരോട്‌ മോശമായി സംസാരിക്കുകയും മൊബൈല്‍ തട്ടിപ്പറിക്കാന്‍  ശ്രമിക്കുകയും ചെയ്‌തു. പ്രതികളെ പുറത്തുകാണിക്കാതെ പരമാവധി സുരക്ഷയൊരുക്കാന്‍ പോലീസ്‌ വേണ്‌ടത്‌ ചെയ്യുകയും ചെയ്‌തു.
പ്രസ്‌ ക്ലബ്ബ്‌ സെക്രട്ടറിക്കെതിരെ പോലീസുകാരന്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞാണ്‌ സി.ഐ. വിരട്ടാന്‍ നോക്കിയത്‌.
പീഡനക്കേസുമായി ബന്ധപ്പെട്ട് പോലീസ് അനാസ്ഥകാണിക്കുന്നത് നേരത്തെത്തന്നെ വിവാദമായിരുന്നു. ഇതായിരിക്കാം മാധ്യമപ്രവർത്തകരോട്‌ ഇത്തരത്തില്‍
പെരുമാറാന്‍ തിരൂരങ്ങാടി പോലീസിനെ  പ്രേരിപ്പിച്ചതെന്ന്‌ പ്രസ്‌ക്ലബ്ബ്‌ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ ഉയർന്ന  പോലീസ് ഉദ്യോഗസ്ഥർക്ക് പരാതിയും നൽകി.

sameeksha-malabarinews

യോഗത്തില്‍ ഇഖ്ബാൽ പാലത്തിങ്ങൽ അധ്യക്ഷനായി.
യു. എ. റസാഖ്, മുഷ്താഖ് കൊടിഞ്ഞി, ഹമീദ് തിരൂരങ്ങാടി, രജസ്ഖാൻ മാളിയാട്ട്, പ്രശാന്ത്‌ കുമാർ, ഷനീബ് മൂഴിക്കൽ, സമീർ. എം. വി., മൻസൂറലി ചെമ്മാട്, മുസ്തഫ ചെറുമുക്ക്, അഷ്‌റഫ് തച്ചറപ്പടിക്കൽ തുടങ്ങിയവർ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!