Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ നാല് റോഡുകള്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു

HIGHLIGHTS : പരപ്പനങ്ങാടി:പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയില്‍ ഹാര്‍ബര്‍ എഞ്ചിനീറിംഗ് വകുപ്പ് ഗതാഗത യോഗ്യമാക്കിയ നാല് റോഡുകള്‍ ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കു...

പരപ്പനങ്ങാടി:പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയില്‍ ഹാര്‍ബര്‍ എഞ്ചിനീറിംഗ് വകുപ്പ് ഗതാഗത യോഗ്യമാക്കിയ നാല് റോഡുകള്‍ ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. നമ്പുളം സൗത്ത് റോഡ്, മണലിപ്പാടം റോഡ്, അയലിപ്പാട്ട് റോഡ്, കളരിക്കല്‍-സദ്ദാം ബീച്ച് റോഡ്, തുടങ്ങിയവയാണ് ഇവ.

പുത്തന്‍ കടപ്പുറത്ത് നടന്ന ചടങ്ങില്‍ പി.അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.മുഖ്യാതിഥയായിരുന്നു. ചടങ്ങില്‍ വേലായുധന്‍ സ്മാരക അംഗന്‍വാടിയിലെ ടീച്ചറായിരുന്ന ശൈലജയെ മന്ത്രി ആദരിച്ചു.

sameeksha-malabarinews

ചടങ്ങില്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍ പേഴ്‌സണ്‍ വി.വി.ജമീല, വൈസ് ചെയര്‍മാന്‍ എച്ച്. ഫനീഫ, സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, ഹാര്‍ബര്‍ വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ കുഞ്ഞിമമ്മു പറവത്ത്, വി.പി.സോമസുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!