കുഴല്‍പ്പണവുമായി വേങ്ങര സ്വദേശി പിടിയില്‍

താനൂര്‍: വിതരണം ചെയ്യാന്‍ കൊണ്ടുപോവുകയായിരുന്ന കുഴല്‍പ്പണവുമായി യുവാവ് പിടിയിലായി. വേങ്ങര ചേവൂര്‍ സ്വദേശി കൊട്ടേക്കാട് മുസ്തഫ(40) ആണ് പിടിയിലായത്. താനൂര്‍ സിഐ അലവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പ്രതിയെ അറസ്‌ററ് ചെയ്തത്. ഇയാളില്‍ നിന്നും 10,20,000 രൂപയാണ് പിടിച്ചെടുത്തു

എസ്‌ഐ പ്രദീപ്, എഎസ്‌ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

നേരത്തെയും കുഴല്‍പ്പണവുമായി നിരവധിപേര്‍ അറസ്റ്റിലായിട്ടുണ്ട്. പിടിയിലായവരില്‍ ഏറെയും വേങ്ങരയില്‍ നന്നുള്ളവരാണ്. അതുകൊണ്ടുതെന്ന വേങ്ങര കേന്ദ്രീകരിച്ച് തുടര്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Related Articles