Section

malabari-logo-mobile

ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ്; ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ഒരേസമയം ഒന്നില്‍കൂടുതല്‍ ജോലി ചെയ്യാം

HIGHLIGHTS : മനാമ: രാജ്യത്ത് സ്വകാര്യ മേഖലയെ ശക്തിപ്പെടുത്താന്‍ രൂപകല്‍പ്പന ചെയ്ത ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ്(എഫ്.ഡബ്യു.പി)നടപ്പാക്കി. ഇതെ തുടര്‍ന്ന് ഈ ...

മനാമ: രാജ്യത്ത് സ്വകാര്യ മേഖലയെ ശക്തിപ്പെടുത്താന്‍ രൂപകല്‍പ്പന ചെയ്ത ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ്(എഫ്.ഡബ്യു.പി)നടപ്പാക്കി. ഇതെ തുടര്‍ന്ന് ഈ ആഴ്ച ബാങ്കോക്കില്‍ നടന്ന ഗ്ലോബല്‍ കോംപാക്ട് ഓണ്‍ മൈഗ്രേഷന്‍ റീജ്യണ്‍ പ്രീപറേറ്ററി മീറ്റിംഗില്‍ ബഹ്‌റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി(എല്‍ എം ആര്‍ എ)സി ഇ ഒ ഒസാമ അല്‍ അബ്‌സി സംബന്ധിച്ചു. യു എന്‍ എക്കണോമിക്ക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഓഫ് ഏഷ്യന്‍ ആന്റ് പസഫിക് ആണ് മീറ്റിംഗ് സംഘടിപ്പിച്ചത്.

ഇനിമുതല്‍ ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് വ്യവസ്ഥകള്‍ പാലിച്ച് ഒന്നില്‍ക്കൂടുതല്‍ തൊഴിലുടമകള്‍ക്ക് കീഴില്‍ ഒരു സ്‌പോണ്‍സറുടെയും സഹായമില്ലാതെ ഫുള്‍ടൈം-പാര്‍ടൈം ജോലികള്‍ ചെയ്യാന്‍ പ്രവാസികള്‍ക്ക് സാധിക്കും.

sameeksha-malabarinews

രാജ്യത്ത് വ്യവസായങ്ങള്‍ക്കും തൊഴിലാളികള്‍ക്കും തുല്യ അവസരങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ബഹ്‌റൈന്‍ ശ്രമിക്കുന്നതെന്ന് ഒസാമ അല്‍ അബ്‌സി വ്യക്തമാക്കി. ഫ്‌ളക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റിന്റെ അന്താരാഷ്ട്ര അംഗീകാരം, മത്സരാധിഷ്ഠിതമായ ആധുനികവും ഫലപ്രദവുമായ ചട്ടക്കൂടുകള്‍ എന്നിവ ബഹ്‌റൈന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര സംഘടനകളുമായുള്ള പങ്കാളിത്തം എല്‍എംആര്‍എ ശക്തിപ്പെടുത്തുമെന്നും അല്‍ അബ്‌സി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!