താനൂരില്‍ വീടിനുള്ളില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍

താനൂര്‍: താനൂരില്‍ വീടിനുള്ളില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അഞ്ചുടി സ്വദേശി പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദ്(40) ആണ് മരിച്ചത്. സവാദിനെ തയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് മരിച്ച നിലിയില്‍ കണ്ടെത്തിയത്.

മത്സ്യതൊഴിലാളിയായ സവാദ് ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് വീട്ടിലെത്തിയത്. ശേഷം 12 മണിയോടെയാണ് സവാദും മകളും മുന്‍വശത്തെ വരാന്തയില്‍ ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ചെ ഒന്നര മണിയോടെ മകളുടെ നിലവിളികേട്ട് ഭാര്യ ചെന്നു നോക്കിയ സമയത്ത് സവാദ് ചോരയില്‍ കിടക്കുന്നത് കണ്ടുവെന്നും തുടര്‍ന്ന് ഒച്ചവെച്ചതോടെ അയല്‍ക്കാര്‍ ഓടിയെത്തുകയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല.

ഭാര്യ:സൗജത്ത്. മക്കള്‍: സജാദ്,ഷര്‍ജ ഷെറി,ഷംസ ഷെറി,സജ്‌ല ഷെറി.

സംഭവത്തെ തുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പി ബിജുഭാസ്‌കര്‍, താനൂര്‍ സിഐ എംഐ ഷാജി എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles