Section

malabari-logo-mobile

കേരള ബ്രാന്‍ഡ് തേന്‍ വിപണിയില്‍ എത്തിക്കാനാവണം:  മന്ത്രി വി. എസ്. സുനില്‍കുമാര്‍

HIGHLIGHTS : കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന തേന്‍ കേരള ബ്രാന്‍ഡ് എന്ന പേരില്‍ വിപണിയില്‍ എത്തിക്കാനാവണമെന്ന് കൃഷിമന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. വിജെടി ...

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന തേന്‍ കേരള ബ്രാന്‍ഡ് എന്ന പേരില്‍ വിപണിയില്‍ എത്തിക്കാനാവണമെന്ന് കൃഷിമന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. വിജെടി ഹാളില്‍ നടന്ന തേനീച്ച കര്‍ഷക സംഗമവും തേന്‍ മേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള തേനിന്റെ ഗുണനിലവാരം നിശ്ചയിച്ച് പൊതു ബ്രാന്‍ഡില്‍ ഇറക്കുന്നതിന് കര്‍ഷക സംഘടന തയ്യാറായാല്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. തേനിന്റെ വിപണി കണ്ടെത്തുന്നതിനും ഇടപെടലുണ്ടാവണം. കേരള തേന്‍ ലോക മാര്‍ക്കറ്റ് ലക്ഷ്യമിടണം. ഇതിനായി പൊതുവായ നിര്‍മാണ, പരിപാലന രീതി പാലിക്കണം. അടുത്ത വര്‍ഷം മുതല്‍ തേനീച്ചകൃഷിയെയും ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.
കെ. മുരളീധരന്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ ഓഫ് ഇന്‍ഡിജിനസ് എപ്പികള്‍ച്ചറിസ്റ്റ് പ്രസിഡന്റ് എം. ആര്‍. സജയകുമാര്‍, ജനറല്‍ സെക്രട്ടറി ഡോ. സ്റ്റീഫന്‍ ദേവനേശന്‍, ഹോര്‍ട്ടികോര്‍പ് എം. ഡി ഡോ. ബാബു തോമസ്, കനറ ബാങ്ക് ജനറല്‍ മാനേജര്‍ ജി. കെ. മായ, കെ. പി ലളിതാമണി, മുരളീധരന്‍ തഴക്കര, ഗീതാ വി. നായര്‍ എന്നിവര്‍ സംസാരിച്ചു. മൂന്നു ദിവസത്തെ പരിപാടിയില്‍ വിവിധ സെഷനുകളിലായി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!