ശൗചാലയ സമുച്ചയത്തിന്റെ  നിര്‍മ്മാണം തുടങ്ങി 

താനൂര്‍: നിറമരുതൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ശൗചാലയ സമുച്ചയത്തിന്റെ നിര്‍മ്മാണം തുടങ്ങി. പ്രവൃത്തി ഉദ്ഘാടനം വി.അബ്ദുറഹിമാന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താനൂര്‍: നിറമരുതൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ശൗചാലയ സമുച്ചയത്തിന്റെ നിര്‍മ്മാണം തുടങ്ങി. പ്രവൃത്തി ഉദ്ഘാടനം വി.അബ്ദുറഹിമാന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചിലവിലാണ് നിര്‍മ്മാണം.
ശൗചാലയ സമുച്ചയത്തിന് പുറമെ ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, ഗാലറി എന്നിവയും ഉള്‍പ്പെടും. നിറമരുതൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ വികസന പദ്ധതിയായ വിഷന്‍ 20-20യുടെ ഭാഗമായാണിത്.
പ്രിന്‍സിപ്പല്‍ പുഷ്‌ക്കല.സി അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി സുലൈഖ, വി.വി.സുഹറ റസാഖ്, കെ.വി സിദ്ദീഖ്, മോഹനന്‍.സി, കെ.ടി ശശി എന്നിവര്‍ സംസാരിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •