താനൂരില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം

താനൂര്‍: അടച്ചിട്ട വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് മോഷണം. താനൂര്‍ ഓലപ്പീടികയിലെ എം ബാവ ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. വിദേശത്തുള്ള ഇദേഹത്തിന്റെ മകന്‍ ജാഫറിന്റെ ഭാര്യയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്.

ഇവര്‍ വീട് പൂട്ടി സഹോദരന്റെ വീട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. വീടിന്റെ പലഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറ തകര്‍ത്ത ശേഷം മെയിന്‍ സ്വിച്ച് ഓഫാക്കിയ ശേഷമാണ് മോഷ്ടാവ് അകത്തുകയറിയത്.

ഓഫീസ് റൂമില്‍ കയറിയ ശേഷം ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌കും കട്ട്‌ചെയ്ത് മാറ്റിയിട്ടുണ്ട്. അലമാര തകര്‍ത്ത് ചാവി കൈക്കലാക്കിയ ശേഷം മുഴുവന്‍ മുറികളിലെയും അലമാരകള്‍ തുറന്നെങ്കിലും കാര്യമായി ഒന്നും നഷ്ടമായിട്ടില്ല. വസ്ത്രങ്ങളും മറ്റും വാരിവലിച്ച് പുറത്തേക്കിട്ട നിലയിലാണ്. കുട്ടികള്‍ സൂക്ഷിച്ചുവെച്ച ചില്ലറയും ചെറിയ ഒരു സ്വര്‍ണാഭരണത്തിന്റെ കഷ്ണവും മാത്രമാണ് നഷ്ടമായത്. സംഭവത്തില്‍ താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top