Section

malabari-logo-mobile

മൂന്നിയൂരില്‍ 9 ാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ കേസ്; പഞ്ചായത്ത് അംഗം ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

HIGHLIGHTS : തിരൂരങ്ങാടി: മൂന്നിയൂര്‍ പടിക്കല്‍ സ്വദേശിയായ ഒന്‍പതാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ കേസില്‍  മൂന്ന് പേര്‍ അറസ്റ്റില്‍. മൂന്നിയൂര്...

തിരൂരങ്ങാടി: മൂന്നിയൂര്‍ പടിക്കല്‍ സ്വദേശിയായ ഒന്‍പതാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ കേസില്‍  മൂന്ന് പേര്‍ അറസ്റ്റില്‍. മൂന്നിയൂര്‍ പടിക്കല്‍ സ്വദേശിയും മൂന്നിയൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പറുമായ ചോനാരി മുസ്തഫ (44), മേല്‍പറമ്പത്ത് മുഹമ്മദ് കുട്ടി (30), ഈര്‍ച്ചുഴിയില്‍ ഇബ്രാഹീം (42) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

ചെറിയ തോതില്‍ മാനസിക വൈകല്യമുള്ള കുട്ടിയെ പല തരത്തിലും പ്രലോഭിപ്പിച്ച് പ്രകൃതി പീഢനത്തിനിരയാക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ടീം നടത്തിയ കൗണ്‍സിലിംഗിലൂടെയാണ് പീഢന വിവരം പുറത്തറിയുന്നത്. ഇതോടെ ചൈല്‍ഡ് പ്രട്ടക്ഷന്‍ ടീം പോലീസിന് കുട്ടിയുടെ പരാതി കൈമാറുകയായിരുന്നു.

sameeksha-malabarinews

കേസെടുക്കാന്‍ പോലീസ് ആദ്യം മടിച്ചെങ്കിലും പ്രതിഷേധമുയര്‍ന്നതോടെ കേസ് രജിസ്റ്റര്‍ ചെയ്തു. ശേഷം ഇവര്‍ ഒളിവില്‍ പോയി. ജാമ്യത്തിന് ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പോസ്‌കോ പ്രകാരമുള്ള കേസില്‍ ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ വെള്ളിയാഴ്ച്ച പത്ത് മണിയോടെ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!