എസ്‌.ഡി.പി.ഐ ജില്ലാകമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

sdpi,malappuram copyമലപ്പുറം: എസ്‌.ഡി.പി.ഐ മലപ്പുറം ജില്ലാ പ്രസിഡന്റായി വി ടി ഇക്‌റാമുല്‍ഹഖ്‌ തിരഞ്ഞെടുക്കപ്പെട്ടു. എം പി മുസ്‌തഫ മാസ്റ്ററാണ്‌ ജനറല്‍ സെക്രട്ടറി. എ കെ സൈതലവിഹാജിയെ ജില്ലാ ഖജാന്‍ജിയായും തിരഞ്ഞെടുത്തു. വി ടി ഇക്‌റാമുല്‍ഹഖ്‌ രണ്ടാം തവണയാണ്‌ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്‌. പുത്തനത്താണി മലബാര്‍ ഹൗസില്‍ നടന്ന ജില്ലാപ്രതിനിധി സഭയാണ്‌ പുതിയ ജില്ലാകമ്മിറ്റിയെ തിരഞ്ഞെടുത്തത്‌. മറ്റു ഭാരവാഹികളായി അഡ്വ. സാദിഖ്‌ നടുത്തൊടി, മേമന ബാപ്പുമാസ്റ്റര്‍, സി ജി ഉണ്ണി(വൈസ്‌ പ്രസിഡന്റുമാര്‍), ടി എം ഷൗക്കത്ത്‌, പി എം ബഷീര്‍, കൃഷ്‌ണന്‍ എരഞ്ഞിക്കല്‍, എം ഖമറുദ്ദീന്‍, എ എസ്‌ ബാബുമണി, എ എം സുബൈര്‍(സെക്രട്ടറിമാര്‍) ജലീല്‍ നീലാമ്പ്ര, ടി വി കോയ, ചാലില്‍ ഭാസ്‌കരന്‍, പി പി ഷൗക്കത്തലി, കെ നാസര്‍, ഒ പി മജീദ്‌ഹാജി, കെ ജുബൈര്‍, വി എം ഹംസ, ലൈല ശംസുദ്ദീന്‍(ജില്ലാ കമ്മിറ്റിയംഗങ്ങള്‍) എന്നിവരെയും തിരഞ്ഞെടുത്തു. ജില്ലയിലെ കേഡര്‍മാര്‍ക്കാനുപാതികമായ സംസ്ഥാന പ്രതിനിധിസഭാംഗങ്ങളെയും ജില്ലാ പ്രതിനിധിസഭ തിരഞ്ഞെടുത്തു.

Share news
error: Content is protected !!
Scroll to Top