Section

malabari-logo-mobile

തിരുപ്പതിയില്‍ വാഹനാപകടം;മൂന്ന്‌ മലയാളികള്‍ മരിച്ചു

HIGHLIGHTS : തിരുപ്പതിയില്‍ വാഹനാപകടത്തില്‍ മൂന്ന്‌ മലയാളികള്‍ മരിച്ചു. പത്തനംതിട്ട റാന്നി കൊറ്റനാട്‌ സ്വദേശികളായ ഡോ.സന്തോഷ്‌

accident-120x1204

ചിറ്റൂര്‍: തിരുപ്പതിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. പത്തനംതിട്ട റാന്നി സ്വദേശികളായ ഡോ. സന്തോഷ്, ഭാര്യ ഡോ ആശ നമ്പ്യാര്‍, മകന്‍ ഹരികൃഷ്ണന്‍ (14) എന്നിവരാണ് മരിച്ചത്.

പരിക്കേററ ഇളയമകന്‍ അശ്വിനെ (11) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ് . തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു . ചിറ്റൂരിലെ പുതുപേട്ടയില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത് .

sameeksha-malabarinews

കാര്‍ പൂര്‍ണമായും തകര്‍ന്നു. ദമ്പതിമാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഹരികൃഷ്ണന്‍ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്. മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ ചിറ്റൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. ഇടുക്കി ഡിഎംഒ ഓഫീസ് ജീവനക്കാരനാണ് മരിച്ച സന്തോഷ് . കാസര്‍കോട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ആണ് ആശ നമ്പ്യാര്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!