മണ്‍മറഞ്ഞ പ്രമുഖരെ അനുസ്മരിച്ച് ‘മലപ്പുറം പെരുമ’

HIGHLIGHTS : 'Malappuram Peruma' commemorates deceased eminent personalities

careertech

മലപ്പുറത്തിന്റെ പൈതൃകവും പെരുമയും വിശകലനം ചെയ്ത്, മണ്‍മറഞ്ഞ പ്രമുഖരായ മലപ്പുറത്തുകാരെ അനുസ്മരിച്ച് ‘മലപ്പുറം പെരുമ’. മില്‍മ മലപ്പുറം ഡയറിയുടേയും മില്‍ക്ക് പൗഡര്‍ ഫാക്ടറിയുടേയും ഉദ്ഘാടനത്തോടനുബന്ധിച്ച് മൂര്‍ക്കനാട്ടെ മില്‍മ ഡയറി കാമ്പസില്‍ നടന്ന ‘മലപ്പുറം പെരുമ’ തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി അധ്യക്ഷത വഹിച്ചു,

ഇഎംഎസിനെ മകള്‍ ഇ.എം.രാധയും പാണക്കാട് സയ്യിദ് പൂക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവരെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റും മുഹമ്മദലി ശിഹാബ് തങ്ങളുടെ പുത്രനുമായ മുനവറലി ശിഹാബ് തങ്ങളും കോട്ടക്കല്‍ ആര്യവൈദ്യശാല മുന്‍ മാനേജിംഗ് ട്രസ്റ്റി പത്മഭൂഷണ്‍ ഡോ.പി.കെ.വാര്യരെ കോട്ടക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റി ഡോ. പി. രാംകുമാറും, മോയിന്‍കുട്ടി വൈദ്യരെ മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി അംഗം ഒ.പി. മുസ്തഫയും ചെറുകാടിനെ മകനും നിരൂപകനുമായ കെ.പി. മോഹനനും അനുസ്മരിച്ചു.

sameeksha-malabarinews

മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ്, മില്‍മ ഭരണസമിതി അംഗങ്ങളായ പി.ശ്രീനിവാസന്‍, അനിത കെ.കെ, മലബാര്‍ മില്‍മ ഭരണ സമിതി അംഗങ്ങളായ ചെന്താമര.കെ, നാരായണന്‍.പി.പി, സനോജ്.എസ്, സുധാകരന്‍.കെ, ബാലചന്ദ്രന്‍ വി.വി എന്നിവര്‍ സംബന്ധിച്ചു. മലബാര്‍ മില്‍മ ഭരണസമിതി അംഗങ്ങളായ പി.ടി. ഗിരീഷ് കുമാര്‍ സ്വാഗതവും ടി.പി.ഉസ്മാന്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!